തൃശൂർ: പീച്ചി ഡാമിൽ റിസർവോയറിൽ കാൽ വഴുതി വീണ് രണ്ട് കുട്ടികൾ മരിച്ച സംഭവത്തിൽ ആദരാഞ്ജലികൾ നേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദാരുണമായ അപകടത്തിൽ 16 വയസ്സുള്ള അലീനയും ആൻ ഗ്രേസും മരണപ്പെട്ടു എന്ന വാർത്ത നടുക്കലും ദുഃഖവും ഉളവാക്കുന്നു. അവരുടെ പ്രിയപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും ഈ തീരാനഷ്ടം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇരുവര്‍ക്കും എന്റെ ഹൃദയപൂർവമായ ആദരാഞ്ജലികൾ – സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പീച്ചി അണക്കെട്ടിന്റെ റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണത്. ഉച്ചഭക്ഷണത്തിന് ശേഷം റിസര്‍വോയറിന് സമീപത്തേക്ക് പോയതായിരുന്നു കുട്ടികള്‍. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്‌ക്കെത്തിച്ചത്. മൂന്നു കുട്ടികള്‍ അബോധാവസ്ഥയില്‍ ആയിരുന്നെന്നു ദൃക്സാക്ഷി പറഞ്ഞു.
സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് മരിച്ച രണ്ടു പേരും. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആനിന്റെ മരണം. തൃശൂർ പട്ടിക്കാട് സ്വദേശി ഷാജന്റെയും സിജിയുടെയും മകൾ അലീന ഷാജൻ(14) ഇന്ന് പുലർച്ചയോടെ മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: