Local News

വിൽപ്പനയ്‌ക്കായി സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ

Published by

എടത്തല : വിൽപ്പനയ്‌ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. എടത്തല തേവക്കൽ കൊത്താപ്പുറം കനാൽ പുറമ്പോക്ക് പള്ളിക്കൽ വീട്ടിൽ ഷെമീർ (43) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടിന്റെ ബെഡ്റൂമിൽ ഇരുമ്പ്പെട്ടിയിൽ സൂക്ഷിച്ച നിലയിൽ 1.140 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. സെനോദ്, എസ് ഐ മാരായ എം.വി.അരുൺ ദേവ്, സി.കെ.സക്കറിയ, എസ് സി പി ഒ എം.സി.നിത, സി. പി. ഒ എം.എ. സുബിൻ എന്നിവരാണ് ഉണ്ടായിരുന്നത്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: policearrest