ലക്നൗ : മഹാകുംഭമേളയ്‌ക്കായി പ്രയാഗ്‌രാജിലേക്ക് ഭക്തരുമായി വരികയായിരുന്ന ട്രെയിന് നേരെ കല്ലേറ് . തപതി ഗംഗ എക്‌സ്പ്രസിന് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത് . സൂറത്തിൽ നിന്ന് ഛപ്രയിലേക്ക് പോകുകയായിരുന്ന ട്രെയിൻ ജൽഗാവ് റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴായിരുന്നു കല്ലേറുണ്ടായത്.
റെയിൽവേ സ്റ്റേഷൻ വിട്ട് രണ്ടോ മൂന്നോ കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ആക്രമണം നടക്കുകയും ബി6 കോച്ചിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു. ജൽഗാവ് റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കുംഭമേളയ്‌ക്ക് പോകുന്ന തീർഥാടകർക്ക് ഏറെ അനുയോജ്യമാണ് തപതി ഗംഗ എക്സ്പ്രസ്. സമാന സംഭവങ്ങൾ തടയുന്നതിനും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനും പാതയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ യാത്രക്കാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: