India

കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; സാധാരണക്കാര്‍ക്കായി റെയില്‍വെയുടെ അമൃത് ഭാരത് 2.0

Published by

ന്യൂദല്‍ഹി: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് റെയില്‍വെ. സാധാരണക്കാര്‍ക്കായി അമൃത് ഭാരത് 2.0 അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി അമൃത് ഭാരത് എക്‌സ്പ്രസിന്റെ പുതിയ പതിപ്പുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
രാജധാനി എക്‌സ്പ്രസുകള്‍ക്ക് സമാനമായ രീതിയില്‍ സൗകര്യങ്ങളൊരുക്കിയാണ് അമൃത് ഭാരത് 2.0 ട്രാക്കിലേക്കെത്തുക. ട്രെയിനുകളുടെ പുതിയ പതിപ്പ് പണിപ്പുരയിലാണ്. സാധാരണക്കാരുടെ സൗകര്യപ്രദമായ യാത്രയ്‌ക്കാണ് ലക്ഷ്യമിടുന്നതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

എയര്‍ കണ്ടീഷനിങ് ഇല്ലാതെ വന്ദേ ഭാരതിന്റെതുപോലെയുള്ള യാത്രാനുഭവമാണ് പുതിയ ട്രെയിനില്‍ ക്രമീകരിക്കുന്നത്. സുഖപ്രദമായ ഇരിപ്പിടങ്ങള്‍, മോഡുലാര്‍ ടോയ്ലറ്റ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളെല്ലാം ഇതിലുണ്ടാകും. കുറഞ്ഞ നിരക്കില്‍ ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകും. രണ്ട് വര്‍ഷത്തിനുള്ളില്‍ 50 അമൃത് ഭാരത് ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് നിലവിലെ പദ്ധതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by