ചാനല്‍ ചര്‍ച്ചയിലെ അഭിപ്രായപ്രകടനത്തിന്റെ മറവില്‍ ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് നടപടി പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരവും ജിഹാദിശക്തികളെ പ്രീതിപ്പിക്കലുമാണ്. പി.സി. ജോര്‍ജ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നു പറഞ്ഞ് നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ, ഇസ്ലാമിക മതമൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി, മുസ്ലിം യൂത്ത് ലീഗ് എന്നിവയുടെ പരാതിയുടെ പേരിലാണ് പ്രാഥമിക അന്വേഷണം പോലും നടത്താതെ ബിജെപി നേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുസ്ലിങ്ങളെല്ലാം വര്‍ഗീയവാദികള്‍ ആണെന്ന് പറഞ്ഞുവെ ന്നാണ് ആരോപണം. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് സമ്മതിച്ച് ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞിട്ടും പി.സി. ജോര്‍ജിനെ വേട്ടയാടാനുള്ള തീരുമാനം ജിഹാദി ശക്തികളുടെ താല്പര്യത്തിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നുള്ള പിണറായി സര്‍ക്കാരിന്റെ പരസ്യ പ്രഖ്യാപനമാണ്. മുസ്ലിം ലീഗ് നേതാക്കളും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും യോഗം ചേര്‍ന്ന് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിയാണ് ഈരാറ്റുപേട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതെന്നാണ് ജോര്‍ജ് പറഞ്ഞത്. ഈ രാഷ്ട്രീയ വിമര്‍ശനം കോണ്‍ഗ്രസിനെതിരെ ആയിരുന്നിട്ടും പോലീസ് കാണിക്കുന്ന അത്യുല്‍സാഹം ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യം കൊണ്ടാണെന്ന് കരുത്തേണ്ടിയിരിക്കുന്നു. ജിഹാദി ശക്തികള്‍ കോണ്‍ഗ്രസിനെയല്ല തങ്ങളെയാണ് പിന്തുണക്കേണ്ടത് എന്ന സന്ദേശമാണ് സിപിഎമ്മും സര്‍ക്കാരും ഇതിലൂടെ നല്‍കുന്നത്.
തങ്ങളുടെ ഇഷ്ടക്കാര്‍ എന്തു കുറ്റം ചെയ്താലും അത് കണ്ടില്ലെന്ന് നടിക്കുക. എതിരാളികളുടെ മേല്‍ കരുതിക്കൂട്ടി കുറ്റം ആരോപിച്ച് കേസെടുത്ത് ജയിലില്‍ അടയ്ക്കുക. ഇതാണ് പിണറായി സര്‍ക്കാരിന്റെ രീതി. ഒരിക്കല്‍ തങ്ങളുടെ പക്ഷത്ത് നിന്നവര്‍ രാഷ്ട്രീയമായി മറുവശത്താവുമ്പോള്‍ അവരെ കേസില്‍ കുടുക്കുക എന്നത് ഇടതുമുന്നണി സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കുറ്റമാണ് പി.സി. ജോര്‍ജ് ചെയ്തതെങ്കില്‍ സമാനമായ കുറ്റം തന്നെയല്ലേ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് ചെയ്തത്. വയനാട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര ജയിച്ചത് വര്‍ഗീയ ചേരിയുടെ പിന്തുണ കൊണ്ടാണെന്ന് സിപിഎം സമ്മേളനത്തിലാണ് വിജയരാഘവന് പറഞ്ഞത്. ഇത് ശരിവയ്ക്കുകയാണ് സിപിഎം ചെയ്തത്. പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലും വയനാട്ടിലും ഒരേ കാര്യമാണല്ലോ സംഭവിച്ചത്. വോട്ടര്‍മാര്‍ വര്‍ഗീയമായി ചിന്തിച്ചു. ചില സംഘടനകളും രാഷ്ട്രീയ പട്ടികളും അതിന് പ്രേരിപ്പിച്ചു എന്നര്‍ത്ഥം. അപ്പോള്‍ ഒരേ കാര്യം പറഞ്ഞ വിജയരാഘവനെ ഒഴിവാക്കുകയും ജോര്‍ജിനെ പ്രതിയാക്കുകയും ചെയ്യുന്നതില ഇരട്ട നീതി പകല്‍പോലെ വ്യക്തമാണ്. ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസിന് ജിഹാദി ശക്തികളുടെ പിന്തുണ ലഭിച്ചതുപോലെ മറ്റിടങ്ങളില്‍ ഇക്കൂട്ടരുടെ പിന്തുണ സിപിഎമ്മിനും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിക്കുന്നു. ഈ ശക്തികളെ പ്രീണിപ്പിച്ച് ഇനിയങ്ങോട്ടും പിന്തുണ ഉറപ്പിക്കാനുള്ള ശ്രമമാണ് പോലീസിന് ഉപയോഗിച്ച് സിപിഎമ്മും പിണറായി സര്‍ക്കാരും നടത്തുന്നത്. പി.സി. ജോര്‍ജ് ഇതിന്റെ ഇരയാണ്.
ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും കേരളം അവരുടെ താവളമായി തുടരുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി 10000 എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി പണം സമാഹരിച്ചത് മലയാളികളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍ഐഎയും ഇഡിയും കണ്ടെത്തിയിരിക്കുന്നു. ഈ അക്കൗണ്ട് ഉടമകള്‍ അറസ്റ്റ് ഭയന്ന് ഗള്‍ഫില്‍ കഴിയുകയാണ്. ഇവര്‍ സ്വന്തം ബന്ധുക്കളെയും അങ്ങോട്ട് കൊണ്ടുപോയിരിക്കുകയാണത്രേ. രാജ്യാന്തരതലത്തില്‍ വേരുകളുള്ള ഇത്തരം ജിഹാദി ശക്തികളെ പ്രീണിപ്പിച്ചാല്‍ വോട്ടും നോട്ടും ലഭിക്കുമെന്നതിനാലാണ് ഇടതുവലതു മുന്നണികള്‍ രാജ്യതാത്പര്യം മറന്ന് ഇവര്‍ക്കൊപ്പം നില്‍ക്കുന്നത്. ഞങ്ങളാണ് നിങ്ങളെ കൂടുതല്‍ സഹായിക്കുന്നതെന്നും, നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതെന്നും ജിഹാദികളെ ബോധ്യപ്പെടുത്താനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസും സിപിഎമ്മും. ഇതിന്റെ ഭാഗമാണ് ജിഹാദി ശക്തികളെ വിമര്‍ശിച്ച പി.സി. ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ജിഹാദി ശക്തികളെയും ഒരുപോലെ വിമര്‍ശിക്കുന്നയാളാണ് ജോര്‍ജ്. ക്രൈസ്തവ മതവിശ്വാസിയായ ഇങ്ങനെയൊരു നേതാവ് ബിജെപിക്കൊപ്പം നില്ക്കുന്നതും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും അമര്‍ഷം കൊള്ളിക്കുന്നുണ്ട്. ജോര്‍ജിന്റെ മകനും ബിജെപി നേതാവുമായ ഷോണ്‍ ജോര്‍ജ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഗുരുതരമായ അഴിമതി ആരോപണമുന്നയിച്ച് കോടതിയെ സമീപിച്ചതും സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രകോപിപ്പിക്കുകയുണ്ടായി. ഭരണസംവിധാനം ഉപയോഗിച്ച് ജിഹാദികളെ പ്രീണിപ്പിക്കാനും അവര്‍ക്കെതിരെ നിലകൊള്ളുന്നവരെ ക്രൂശിക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: