ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സൈന്യം വധിച്ചു. രണ്ട് പേര് സ്ത്രീകളാണ്.
ഇന്ദ്രാവതി ദേശീയോദ്യാനത്തിലെ വനമേഖലയില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ജില്ലാ പോലീസ്, ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി), സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.
സംഭവ സ്ഥലത്തു നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണെന്ന് സേന അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച സുക്മ ജില്ലയിലെ ഏറ്റുമുട്ടലിലും മൂന്ന് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഈ വര്‍ഷം സുരക്ഷാ സൈന്യവുമായുണ്ടായ എറ്റുമുട്ടലില്‍ 14 മാവോയിസ്റ്റുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
നാരായണ്‍പൂര്‍, ദന്തേവാഡ, ബീജാപൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ അബുജ്മദ് മേഖലയില്‍ മൂന്ന് ദിവസത്തെ നക്സല്‍ വിരുദ്ധ ഓപ്പറേഷനിലാണ് അഞ്ച് മാവോയിസ്റ്റുകളെ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: