ന്യൂഡൽഹി : അനധികൃത ബംഗ്ലാദേശികൾക്കായി ഒപ്പും സീലും പതിച്ച വ്യാജരേഖകൾ ചമയ്ക്കാൻ കൂട്ടു നിന്ന ആം ആദ്മി പാർട്ടി എംഎൽഎ മൊഹീന്ദർ ഗോയലിനെ ചോദ്യം ചെയ്യാൻ പോലീസ് .മൊഹീന്ദർ ഗോയലിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കും സൗത്ത് ഡൽഹി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട് . അനധികൃത ബംഗ്ലാദേശികളിൽ നിന്ന് ഗോയലിന്റെ ഒപ്പും സീലും പതിച്ച വ്യാജ രേഖകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ . ഈ ബംഗ്ലാദേശി പൗരന്മാർ നഗരത്തിൽ നിയമവിരുദ്ധമായി താമസിച്ചതിന് കേസെടുത്തിട്ടുണ്ട്.
നഗരത്തിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് സമൻസ് പുറപ്പെടുവിച്ചത്. അടുത്തിടെ, ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടെ അഞ്ച് ബംഗ്ലാദേശി പൗരന്മാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത് നാടുകടത്തിയിരുന്നു.
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് കുമാറിന്റെ നേതൃത്വത്തിൽ ദ്വാരക പോലീസ് നടത്തിയ ഇത്തരം പരിശോധനകളിൽ 500-ലധികം പേരെ ചോദ്യം ചെയ്തു . ഇവരിൽ ചില അനധികൃത ബംഗാളികൾ പിടിയിലായതായാണ് സൂചന . ഇവരെല്ലാം രാജ്യതലസ്ഥാനത്ത് അനധികൃതമായി താമസിക്കുന്നവരാണെന്നും കണ്ടെത്തി.ഇവരെ സരായ് റോഹില്ലയിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: