Entertainment

ആർത്തവമാണെന്ന് സംവിധായകനോട് പറഞ്ഞപ്പോൾ, ഷൂട്ടിം​ഗുകളിൽ മനുഷ്വത്വമില്ലായ്മയുണ്ട്: നിത്യ മേനോൻ.

Published by

സോഷ്യൽ മീഡിയയിൽ നിത്യ മേനോനെതിരെ വ്യാപക വിമർശനമാണ് വരുന്നത്. പുതിയ ചിത്രം കാതലിക്ക നേരമില്ലെയുടെ ഇവന്റിൽ അസിസ്റ്റന്റിന് കൈ കൊടുക്കാൻ നടി തയ്യാറാകാഞ്ഞതാണ് കാരണം. സുഖമില്ലെന്നാണ് നടി ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ ഇതേ ഇവന്റിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുണ്ട്. നടിയുടെ വേർതിരിവാണിതെന്ന് വിമർശനം വരുന്നുണ്ട്. ഇപ്പോഴിതാ മിസ്കിനെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ. ഇരുവരും സൈക്കോ എന്ന സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

 

പുതിയ അഭിമുഖത്തിലാണ് നടി സംവിധായകനെ പ്രശംസിച്ചത്. മിസ്കിൻ വളരെ നല്ല വ്യക്തിയാണെന്ന് നിത്യ പറയുന്നു. അദ്ദേഹം നല്ല മനുഷ്യനാണ്. ഒരാൾ എത്ര വലിയ താരമായാലും സക്സസ്ഫുളായാലും എനിക്കത് വലിയ കാര്യമല്ല. ഞാൻ ഒരാളെ അളക്കുക അയാൾ എത്ര നല്ല മനുഷ്യനാണെന്ന് നോക്കിയാണ്. അതുകൊണ്ടാണ് മിസ്കിൻ തനിക്ക് പ്രിയപ്പെട്ടയാളായതെന്ന് നിത്യ പറയുന്നു.

 

ഈ 15 വർഷം ഞാൻ കണ്ട ഷൂട്ടിം​ഗുകളിൽ ചെറിയൊരു തരത്തിൽ മനുഷ്വത്വമില്ലായ്മയുണ്ട്. എത്ര അസുഖമാണെങ്കിലും ബുദ്ധിമുട്ടാണെങ്കിലും എന്തെങ്കിലും ചെയ്ത് ഷൂട്ടിം​ഗിന് വരണം. അത് നമ്മൾക്ക് ശീലമാകും. പീരിയഡ്സ് വരുമ്പോൾ എനിക്ക് വല്ലാതെ ബുദ്ധിമുട്ടാണ്. വല്ലാതെ വേദനയുണ്ടാകും. മിഷികിൻ സാറോട് എനിക്ക് പീരിയഡ്സാണെന്ന് പറഞ്ഞു. ആദ്യമായാണ് ഞാനൊരു പുരുഷനോട് ഇത് പറയുന്നത്. അയ്യോ, ആദ്യ ദിവസമാണോ എന്ന് അദ്ദേഹം ചോദിച്ചു. എന്നെ മനസിലാക്കിയതായും അനുകമ്പയുള്ളയാളായും എനിക്ക് തോന്നി.

 

അന്ന് അദ്ദേഹം തന്നെക്കൊണ്ട് സീനുകൾ ചെയ്യിച്ചില്ലെന്നും നിത്യ ഓർത്തു. ഇതേക്കുറിച്ച് അഭിമുഖത്തിൽ പങ്കെടുത്ത മിസ്കിനും സംസാരിച്ചു. ഉദയിനധിയുമായുള്ള ആദ്യ കോംബിനേഷൻ സീനാണ്. 7.30 നാണ് വരേണ്ടത്. അവൾ വന്നത് 11. 30 ക്കാണ്. പക്ഷെ എനിക്ക് മനസിലാക്കാനായി. എനിക്കും പെൺകുട്ടിയുണ്ട്. ഉദയനിധിയുടെ ഷോട്ടുകളെല്ലാം എടുത്തു. നിത്യ എവിടെയെന്ന് എല്ലാവരും ചോദിച്ചു. ഭയന്ന് കൊണ്ടാണ് നിത്യ വന്നത്. ഇത്തരം ചെറിയ കാര്യങ്ങൾ അഡ്ജസ്റ്റ്മെന്റല്ല. അണ്ടർസ്റ്റാന്റിം​ഗ് ആണെന്നും മിസ്കിൻ വ്യക്തമാക്കി.

 

നിത്യ ഒരു മഹാനടിയല്ല. പക്ഷെ അവളാണ് നടി. മഹാനടിയാകണമെങ്കിൽ ട്രെയിനിം​ഗ് വേണം. നിത്യ ഒരു സിനിൽ നൂറ് ചോദ്യം ചോദിക്കും. എന്നിട്ട് ഒറ്റയ്‌ക്കിരുന്ന് തയ്യാറെടുക്കും. പിന്നെ റെഡി, റെഡി എന്ന് പറഞ്ഞ് നിർബന്ധിക്കും. ക്യാമറ വെച്ച് ‍ഞാൻ റെഡിയായിരിക്കണം. പരമാവധി ഒന്നോ രണ്ടോ ടേക്ക് എടുക്കും. സൈക്കോയിലെ കഥാപാത്രം യഥാർത്ഥ ആളാണ്. അവരെ പോയി കാണൂയെന്ന് ഞാൻ പറഞ്ഞു. നിത്യ അവരെ പോയി കണ്ട് ഒപ്പം സമയം ചെലവഴിച്ചു.

 

ഒരുപാട് പ്രയത്നവും സമയവും നിത്യ കൊടുത്തു. അവൾക്കതിന്റെ ആവശ്യമില്ല. സ്വന്തം കഴിവ് വെച്ച് ഈസിയായി പെർഫോം ചെയ്യാം. കരയുന്ന സീനികളിൽ ​ഗ്ലസറിൻ വേണ്ട. നിത്യ യഥാർത്ഥത്തിൽ കരയുകയായിരുന്നെന്നും മിസ്കിൻ ഓർത്തു. നിത്യ എന്റെ ജീവിതത്തിലെ സ്പെഷ്യലായ വ്യക്തിയാണ്.

 

പൊതുവെ സംവിധായകനും നടിയും തമ്മിലുള്ള സൗഹൃദം ദുർബലമായിരിക്കും. ഒരുപാട് പ്രശ്നങ്ങൾ ആ റിലേഷനിൽ ഉണ്ടാകും. പക്ഷെ തന്റെ സിനിമകളിൽ അഭിനയിച്ച എല്ലാ നടിമാരും ഞാനുമായി വളരെ ക്ലോസ് ആണെന്നും മിസ്കിൻ പറഞ്ഞു. സിനിമ വികടനുമായുള്ള അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by