Kerala

ഇടുക്കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു

Published by

ഇടുക്കി: പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി.പൈനാവിലെ ഓട്ടോ ഡ്രൈവര്‍ സിദ്ദിഖ്, കൂലിപ്പണിക്കാരനായ സുഭാഷ് എന്നിവരാണ് പിടിയിലായത്.

സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്‌സോ വകുപ്പും ചുമത്തി. കാല്‍വരിമൗണ്ടിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. കുട്ടിയെ കടന്ന് പിടിച്ചതിന് പോക്‌സോ വകുപ്പ് പ്രകാരമാണ് സുഭാഷിനെതിരെ കേസെടുത്തിട്ടുളളത്.

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണിപ്പോള്‍. ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കുന്നതിന് മുന്‍പും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മുത്തശ്ശനെ കാണാന്‍ അവധിക്ക് വീട്ടിലെത്തുന്ന സമയത്തും പീഡിപ്പിച്ചെന്നാണ് പരാതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by