India

ഹാരിസ് ബീരാന്റെ സൗദി എംബസി സന്ദര്‍ശനം ; ഡിപ്ലോമാറ്റിക് ബാഗേജ് കടത്തല്‍ സാധ്യതയും അന്വേഷിക്കണമെന്ന്

Published by

ന്യൂദല്‍ഹി: ഹാരിസ് ബീരാന്‍ എംപിയുടെ സൗദി എംബസി സന്ദര്‍ശനം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിവേദനത്തിന്റെ മറവില്‍ ഡിപ്ലോമാറ്റിക് ബാഗേജ് കടത്തല്‍ നടക്കാനുള്ള സാധ്യത ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയരുന്നത്. തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റില്‍ ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണിത്.

ലുലു ഉടമ യൂസഫലിയുടെയും മരുമകന്‍ ഷംസീര്‍ വയലിന്റെയും അഭിഭാഷകന്‍ കൂടിയാണ് ഹാരിസ് ബീരാന്‍.
പോപ്പുലര്‍ ഫ്രണ്ടിന്റെ ലൗ ജിഹാദ് കേസും മുത്തലാഖ് കേസും സിദ്ദിഖ് കാപ്പന്‍ കേസും കൈകാര്യം ചെയ്തത് ഹാരിസ് ബീരാനാണ്. ലൗ ജിഹാദ് കേസില്‍ ഹാരിസ് ബീരാന്‍ മുഖേന പോപ്പുലര്‍ ഫ്രണ്ട് കോടികള്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനു കൈമാറിയിരുന്നു.
ജമാ അത്തെ ഇസ്‌ലാമിയുടെ മീഡിയ വണ്‍ കേസിലും ഹാരിസ് ബീരാനായിരുന്നു അഭിഭാഷകന്‍.
കെ എം സി സി ഡല്‍ഹി ഘടകം പ്രസിഡന്റ് കൂടിയായ ഹാരിസ് ബീരാന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണ്.
പാലാരിവട്ടം പാലം അഴിമതി കേസ് പ്രതി ഇബ്രാഹിം കുഞ്ഞിന്റെ സഹോദര പുത്രനാണ് ഹാരിസ് ബീരാന്‍.
മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് സാദിഖലി തങ്ങള്‍ ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയത്. ഹാരിസ് ബീരാന്‍ പോപ്പുലര്‍ ഫ്രണ്ട് നോമിനിയാണെന്നും പേയ്‌മെന്റ് സീറ്റാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ലീഗ് പോപ്പുലര്‍ ഫ്രണ്ട് രഹസ്യധാരണയിലെ മുഖ്യകണ്ണിയാണ് ഹാരിസ് ബീരാന്‍.

വിദേശകാര്യ ചട്ടങ്ങള്‍ ലംഘിച്ചാണ് ഹാരിസ് ബീരാന്‍ ന്യൂഡല്‍ഹിയിലെ സൗദി എംബസിയില്‍ അംബാസഡര്‍ റിയാദ് അല്‍ കാബിയെ സന്ദര്‍ശിച്ചത്.
വിദേശ എംബസികളും സര്‍ക്കാരുകളുമായുള്ള ആശയവിനിമയങ്ങള്‍ വിദേശകാര്യ മന്ത്രാലയം മുഖേനയാകണമെന്നു നിഷ്‌കര്‍ഷിച്ച് 2014 ജനുവരി 28 നു വിദേശകാര്യ മന്ത്രാലയ ഏകോപന വിഭാഗം പുറത്തിറക്കിയ പരിഷ്‌കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഹാരിസ് ബീരാന്‍ നടത്തിയത്.
രാജ്യസഭാംഗമെന്ന നിലയില്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടമയായ ഹാരിസ് ബീരാന്‍ വിദേശ സര്‍ക്കാരുകളുമായുള്ള ഇടപെടലുകളിലും വിദേശ സന്ദര്‍ശനങ്ങളിലും കര്‍ശനമായ ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്.
സംസ്ഥാന സര്‍ക്കാരുകള്‍ പോലും വിദേശ എംബസികളുമായി ബന്ധപ്പെടേണ്ടത് വിദേശ കാര്യ മന്ത്രാലയം വഴിയാണ്.
സൗദി സ്‌കില്‍ ബേസ്ഡ് ജോബ് വിസ വെരിഫിക്കേഷന്‍ സെന്റര്‍ കൊച്ചിയിലും കോഴിക്കോട്ടും ആരംഭിക്കണമെന്ന നിവേദനമാണ് ഹാരിസ് ബീരാന്‍ നല്‍കിയത്.
വിദേശ എംബസികളുടെ കേന്ദ്രങ്ങള്‍ രാജ്യത്ത് എവിടെ സ്ഥാപിക്കണമെന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ അധികാര പരിധിയിലുള്ള വിഷയമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ എംബസികള്‍ക്ക് സെന്ററുകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നിരിക്കെ ഹാരിസ് ബീരാന്റെ നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ അധികാരങ്ങളിലുള്ള കൈ കടത്തലായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Haris Beeran