തിരുവനന്തപുരം : വര്‍ക്കലയില്‍ വിദേശ വനിതയോട് ലൈംഗികമായി അതിക്രമം കാട്ടിയ യുവാവ് പിടിയില്‍. കൊല്ലം ഓടനാവട്ടം സ്വദേശി ആദര്‍ശാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.
ബോഡി മസാജിനിടെയായിരുന്നു യുവാവ് അതിക്രമം കാട്ടിയത്. ഹെലിപാഡിന് സമീപമുളള മസാജ് സെന്റ്ററിലെത്തിയ കാലിഫോര്‍ണിയ സ്വദേശിനിയാണ് പരാതി നല്‍കിയത്
ലൈഗികാതിക്രമം നടത്തിയ ഇയാളെ എതിര്‍ത്ത യുവതി തൊട്ടുപിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായികുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക