ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനെ നയിക്കും.ഓപ്പണറായി മലയാളി താരം സഞ്ജു സാംസണ്‍ തുടരും.
യശസ്വി ജയ്‌സ്വാള്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുഹമ്മദ് ഷമിയും ടീമില്‍ മടങ്ങിയത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ആണ് ഷമി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. പരിക്ക് ഭേദമായതിനെ തുടര്‍ന്നാണ് ടീമില്‍ മടങ്ങിയെത്തിയത്.
അതേസമയം ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ ടീമില്‍ ഇല്ല.
ധ്രുവ് ജുറല്‍ ആണ് രണ്ടാം വിക്കറ്റ് കീപ്പര്‍. നിതീഷ് കൂമാര്‍ റെഡ്ഡിയും ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക