പത്തനംതിട്ട: പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന കായികതാരം കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസിനോട് വിശദീകരണം തേടി. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹീനമായ കുറ്റകൃത്യമാണ് നടന്നത്. പ്രതികളെ എത്രയും വേഗം അറസ്റ്റുചെയ്യണമെന്നും ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു.
ഇതിന് പിന്നാലെ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ടു നല്‍കാന്‍ പത്തനംതിട്ട എസ്പിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
അറുപത്തി രണ്ട് പേര്‍ അഞ്ച് വര്‍ഷത്തിനിടെ പീഡിപ്പിച്ചെന്നാണ് കായിക താരത്തിന്റെ മൊഴി. 13 വയസു മുതല്‍ പീഡിനത്തിനിരയായെന്നാണ് മൊഴിയുളളത്. കേസില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക