News

റെയിൽവേ സ്റ്റേഷൻ കോൺക്രീറ്റ് തകർന്നു, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

Published by

ന്യൂദെൽഹി:യുപിയിലെ കനൗജ് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള കോൺക്രീറ്റ് തകർന്ന് വീണതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. 40 ഓളം തൊഴിലാളികൾ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം. 23 പേരെ ഉടനെ രക്ഷപ്പെടുത്താനായി. ഇവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ബാക്കി 17  പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായി സംശയിക്കുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നതായി കനൗജ് മണ്ഡലത്തിലെ എംഎൽഎയും സാമൂഹികക്ഷേമ മന്ത്രിയുമായ അസിം അരുൺ പറഞ്ഞു. നിർമ്മാണത്തിലിരിക്കുന്ന മേൽക്കൂര തകർന്നതാണ് അപകടത്തിന്റെ കാരണമെന്ന് ജില്ല മജിസ്ട്രേറ്റ് ശുഭ്രാന്ത് കുമാർ ശുക്ല പറഞ്ഞു.

കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ എസ്ഡിആർഎഫ്, ആർപിഎഫ്, ജിആർപി സംഘങ്ങളുടെയും ലോക്കൽ പൊലീസിന്റെയും സഹായത്തോടെ മണ്ണ് മാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by