തിരുവനന്തപുരം:ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തു. പ്രൊഡക്ഷന്‍ കണ്ട്രോളര് അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈയിലാണ് കേസിനാധാരമായ സംഭവം. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രാത്രി സീരിയല്‍ ചിത്രീകരണം നടക്കവെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യുവതി പരാതി നല്‍കിയത്.
സിരീയല്‍ നിര്‍മ്മാതാവിനോട് യുവതി പരാതി പറഞ്ഞതോടെ, ഇയാളെ സീരിയലില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ നിര്‍മ്മാതാവ് മാറിയതോടെ വീണ്ടും ഈ സീരിയലിന്റെ കണ്ട്രോളറായെി അസീം എത്തുകയും ഭീഷണിപ്പെടുത്തിയെന്നും ജോലിയില്‍ നിന്ന് ഒഴിവാക്കിയെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം തുടരുകയാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: