Entertainment

‘കാന്താ ഞാനും വരാം’…പാടി കിച്ച സുദീപ്; കന്നഡയില്‍ ഹിറ്റായി തൃശൂര്‍ പൂരം പാട്ട്

കന്നഡ നടന്‍ കിച്ച സുദീപിനെ അറിയില്ലേ? ഈച്ച തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളികള്‍ക്ക് കൂടി സുപരിചിതനാണ് ഈ കന്നഡ സൂപ്പര്‍ സ്റ്റാര്‍. സീ ടെലിവിഷന്‍റെ റിയാലിറ്റി ഷോയിലാണ് കിച്ച സുദീപ് ഈ ഗാനം പാടിയത്. മലയാളത്തില്‍ തന്നെയാണ് കിച്ച സുദീപ് കാന്താ ഞാനും വരാം പാടിയത്.

Published by

ബെംഗളൂരു: കന്നഡ നടന്‍ കിച്ച സുദീപിനെ അറിയില്ലേ? ഈച്ച തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ മലയാളികള്‍ക്ക് കൂടി സുപരിചിതനാണ് ഈ കന്നഡ സൂപ്പര്‍ സ്റ്റാര്‍. സീ ടെലിവിഷന്റെ റിയാലിറ്റി ഷോയിലാണ് കിച്ച സുദീപ് ഈ ഗാനം പാടിയത്. മലയാളത്തില്‍ തന്നെയാണ് കിച്ച സുദീപ് കാന്താ ഞാനും വരാം പാടിയത്.

ഈ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എക്സില്‍ പങ്കുവെച്ച പാട്ട് 53500 പേരാണ് കണ്ടത്. കാന്താ ഞാനും വരാം തൃശൂര് പൂരം കാണാന്‍….എന്ന് പാടിയ കിച്ച സുദീപിന് പക്ഷെ രണ്ടാമത്തെ വരി തെറ്റിപ്പോയി. പൂരമെനിക്കൊന്ന് കാണണം കാന്താ എന്ന വരി പാടുമ്പോള്‍ പൂരം എന്നതിന് പകരം പൂരണെ എന്നാണ് കിച്ച സുദീപ് പാടുന്നത്.

പൂരണെനിക്കൊന്നു കാണണം കാന്താ….എന്ന് വരിതെറ്റിച്ചു പാടുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയായ മലയാളി പ്രിയ രാധാകൃഷ്ണന്‍ അസ്വസ്ഥയാവുന്നത് വീഡിയോയില്‍ കാണാം. കിച്ച സുദീപ് 2001ലാണ് പ്രിയ രാധാകൃഷ്ണനെ വിവാഹം ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക