പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് വീടുമായി അടുപ്പമുള്ള ആളുകളെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ്. അച്ഛൻറെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടി ആളുകളെ ബന്ധപ്പെട്ടിരുന്നത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛൻറെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇന്ന് പത്ത് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
സന്നദ്ധ സംഘടനയോട് തനിക്ക് പലതും പറയാനുണ്ടെന്ന് പെൺകുട്ടി തന്നെയാണ് അറിയിച്ചത്. പോക്സോ കേസിൽ 62 പേരുടെ പേര് വിവരങ്ങൾ കായികതാരമായ പെൺകുട്ടി പറഞ്ഞുവെന്നും അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആദ്യം അറസ്റ്റിലായ അഞ്ചുപേരിലേക്ക് എത്തിയത്. പെൺകുട്ടി പരിശീലകരാലും പീഡിപ്പിക്കപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിൽ ഉള്ളവർ മാത്രം, ആണോ പ്രതികളെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. അന്വേഷണം നടക്കുകയാണെന്നും സിഡബ്ല്യുസി ചെയർമാൻ കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ പതിമൂന്നാം വയസിൽ സുബിനാണ് ആദ്യം പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേർന്നായിരുന്നു പീഡനം. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അടക്കം പീഡിപ്പിച്ചതായും മൊഴിയുണ്ട്.
വീടിനടുത്തുള്ള കുന്നിൻ മുകളിലെത്തിച്ച് മൂന്നു പേർ സംഘം ചേർന്നു പീഡിപ്പിച്ചുവെന്നും പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് മൂന്നു പേർ പീഡിപ്പിച്ചുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക