ലക്നൗ : സനാതന ധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമാധാനപരമായി തിരികെ നൽകണമെന്നും അതിൽ തർക്കമുണ്ടാകരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അത്തരം തർക്കങ്ങൾ ഉള്ളിടങ്ങളെ പള്ളി എന്ന് വിളിക്കുന്നതിന് പകരം ‘തർക്ക മന്ദിരം ‘ എന്ന് വിളിക്കണമെന്നും യോഗി പറഞ്ഞു. മുസ്ലീം ലീഗിന്റെ പ്രത്യയശാസ്ത്രവുമായി ഈ രാജ്യം മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രയാഗ്രാജിൽ സ്വകാര്യ ടിവി ചാനൽ സംഘടിപ്പിച്ച ധർമ്മ സൻസദിലാണ് യോഗി ഇക്കാര്യങ്ങൾ പറഞ്ഞത്. “ശ്രീ ഹരി വിഷ്ണുവിന്റെ പത്താമത്തെ അവതാരം സംഭാലിൽ ജനിക്കാൻ പോകുന്നു. നമ്മുടെ പുരാണങ്ങളിൽ ഇതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്, വിഷ്ണുവിന്റെ ഏത് അവതാരം എപ്പോൾ വരുമെന്ന് എഴുതിയിട്ടുണ്ട്, അതിൽ സംഭാലും ഉൾപ്പെടുന്നു. ഇക്കാലത്ത് സാംഭാലിൽ കാണുന്നതെല്ലാം സനാതന ധർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ എഴുതപ്പെട്ട എല്ലാ പുരാണങ്ങളും 3500 നും 5000 നും ഇടയിൽ രചിക്കപ്പെട്ടതാണ്. ഇവ രചിക്കപ്പെട്ട സമയത്ത്, ഈ ഭൂമിയിൽ ഇസ്ലാം ഇല്ലായിരുന്നു, സനാതനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്ലാം ഇല്ലാതിരുന്ന കാലത്ത് ജുമാ മസ്ജിദ് എവിടെ നിന്നാണ് വന്നത്.വിഷ്ണുവിന്റെ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് പള്ളി പണിതതെന്ന് ഐൻ-ഇ-അക്ബരിയിൽ പരാമർശിക്കുന്നുണ്ട്. ഇതാണ് അവരുടെ വേദഗ്രന്ഥം പറയുന്നതെങ്കിൽ അവർ തങ്ങളുടെ തെറ്റ് അംഗീകരിക്കണം. അത്തരമൊരു സാഹചര്യത്തിൽ, സനാതനത്തിന്റെ ചിഹ്നങ്ങൾ സമാധാനപരമായി തിരികെ നൽകണം.അത് തിരികെ നൽകുന്നതിനെക്കുറിച്ച് ഒരു വിവാദവും വേണ്ട.
1526-ൽ സംഭാലിലും 1528-ൽ അയോധ്യയിലും ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റി ഇവിടെ തർക്ക മന്ദിരം നിർമ്മിച്ചതായി ഐൻ-ഇ-അക്ബരി പറയുന്നു. അതിനാൽ, ഹിന്ദുക്കൾ ഇവ ആവശ്യപ്പെടുകയാണെങ്കിൽ, അത് അംഗീകരിക്കണം. തർക്കസ്ഥലങ്ങളെ പള്ളികൾ എന്ന് വിളിക്കരുത്, നമ്മൾ ഇത് പറയുന്നത് നിർത്തുന്ന ദിവസം ആളുകൾ അവിടെ പോകുന്നത് നിർത്തും.
ഏതെങ്കിലും മതത്തെ വ്രണപ്പെടുത്തി ഒരു പള്ളി പോലെ നിർമ്മിച്ച് നടത്തുന്ന ആരാധന ദൈവത്തിന് സ്വീകാര്യമല്ല എന്നത് ഇസ്ലാമിലും സത്യമാണ്. ഇസ്ലാമിൽ, ആരാധനയ്ക്ക് ഒരു ഘടനയും ആവശ്യമില്ല. അത് സനാതനിലാണ്. ഈ കാര്യത്തിൽ ഒരു പിടിവാശിയും ഉണ്ടാകാൻ പാടില്ല. പുതിയൊരു ഇന്ത്യയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. ‘ – യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: