Kerala

മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനില്ലാത്ത പാരമ്പര്യ വൈദ്യന്മാര്‍ ചികില്‍സിച്ചാല്‍ നടപടിയെടുക്കും

action will be taken against traditional healers who have no registration

Published by

തിരുവനന്തപുരം: ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോഡല്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ ട്രേഡ് ടെസ്റ്റിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഓഫ് സ്‌കില്‍സ് വര്‍ക്കേഴ്‌സ് എന്ന സംഘടന പാരമ്പര്യ വൈദ്യന്‍മാര്‍ക്ക് ചികിത്സ അനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായ പത്രവാര്‍ത്ത ഭാരതീയ ചികിത്സ സമ്പ്രദായം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം കേരളത്തില്‍ ചികിത്സ നടത്തുന്നതിനുള്ള അവകാശം അംഗീകൃത യോഗ്യതയോ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനോ ഉള്ളവര്‍ക്ക് മാത്രമാണ്. ഇത്തരത്തില്‍ അല്ലാതെയുള്ള ഏത് ചികിത്സയും വ്യാജ ചികിത്സയായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍ ഇത്തരത്തില്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനോ അംഗീകൃത യോഗ്യതയോ ഇല്ലാതെ ചികിത്സിക്കുന്നവര്‍ക്കെതിരെ കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by