India

പ്രധാനമന്ത്രിയ്‌ക്കും പരാതി ; 3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവാരി പള്ളി പൊളിച്ചുമാറ്റാൻ നിർദേശം

Published by

ഗുണ്ടൂർ ; 3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവാരി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ആന്ധ്രാപ്രദേശ് സർക്കാർ. ഗുണ്ടൂർ ജില്ലയിലെ പെഡകക്കാനി മണ്ഡലത്തിലെ നമ്പുരു ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത് .

പള്ളിക്കുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് ഉത്തരവ് . പഞ്ചായത്ത് രാജ്, റവന്യൂ, പോലീസ്, ശബ്ദ മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ നിയമപരമായ അനുമതിയില്ലാതെയാണ് പള്ളിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. അതിൽ പള്ളി നടത്തുന്ന പാസ്റ്റർ ഡോ. സതീഷ് കുമാർ നികുതി അടയ്‌ക്കാതെ പണം വെട്ടിച്ചതായും പരാമർശിക്കുന്നുണ്ട്.

ഓരോ മാസവും ഏകദേശം 3000 ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് ഈ പള്ളി വഴി പരിവർത്തനം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം കാൽവരി പോലുള്ള 40 പള്ളികൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by