കോഴിക്കോട്: പ്രമുഖ നോവലിസ്റ്റ് അന്തരിച്ച പി.വത്സലയുടെ വീട്ടിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്ന 3000 പുസ്തകങ്ങള്‍ വായനശാലകളിലേക്ക് നല്‍കി കുടുംബം. നേരത്തെ തന്നെ അവര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു.
കക്കോടി ഗ്രാമീണ വായനശാല, കാളാണ്ടിത്താഴം ദര്‍ശനം വായനശാല, പാറോപ്പടി സിസി വായനശാല എന്നിവിടങ്ങളിലേക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. ഈ ലൈബ്രറികളുടെ ഭാരവാഹികള്‍ പുസ്തകങ്ങള്‍ ഏറ്റെടുത്തു.
പി.വത്സലയുടെ പ്രസിദ്ധീകരിക്കാത്ത ഒരു കവിതയുണ്ട് ഒസ്യത്ത്. അതില്‍ ഇക്കാര്യത്തെക്കുറിച്ച് എഴുത്തുകാരി സൂചന നല്‍കിയിരുന്നതായി പറയുന്നു. “എഴുത്തുകാര്‍ മരിക്കും മുന്‍പ് പ്രിയസന്തതികളാം പുസ്തകങ്ങളെ ഏതെങ്കിലും അനാഥാലയങ്ങളാകും വായനശാലകള്‍ക്ക് ദാനം ചെയ്തേക്കുക”- ഇതാണ് ഒസ്യത്ത് എന്ന കവിതയിലെ വരികള്‍. അതാണ് താന്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ഭര്‍ത്താവ് അപ്പുക്കുട്ടി പറയുന്നു.
2023 നവമ്പര്‍ 21നാണ് പി.വത്സല മരണപ്പെട്ടത്. ഇവരുടെ “നെല്ല്” എന്ന ആദ്യ നോവൽ അതേ പേരില്‍ രാമു കാര്യാട്ട് സിനിമയാക്കിയിട്ടുണ്ട്. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്കാരം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക