വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ ഒളിവിലെന്ന് റിപ്പോർട്ട്. ഐ സി ബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാനാണ് ഇവർക്ക് കിട്ടിയ നിർദേശം. പ്രധാന പ്രതികളായ മൂന്ന് നേതാക്കളും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റിന് ശ്രമിക്കില്ലെന്ന് പോലീസും അറിയിച്ചു.
കോണ്‍ഗ്രസ് നേതാക്കളെ പ്രതികളായി ചേര്‍ത്ത് ഇന്നലെ രാവിലെ വിവരം പുറത്തുവന്നതോടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലായി മൂന്നുപേരും. ഇത്രയധികം നേതാക്കള്‍ ഒന്നിച്ച് അതി ഗുരുതരമായ കുറ്റകൃത്യത്തില്‍ പ്രതിചേര്‍ക്കപ്പെടുന്നത് വയനാട്ടില്‍ ആദ്യമായാണ്.
അതേ സമയം ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആത്മഹത്യാപ്രേരണ കേസില്‍ പ്രതികളായതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃത്വം ഗുരുതര പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: