പെരുമ്പാവൂർ : അസം സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയും, കഞ്ചാവ് കൈവശം വയ്‌ക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മുടിക്കൽ മലക്കലുകൽ വീട്ടിൽ വിവേക് (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ടന്തറ ബംഗാൾ കോളനിയിൽ കട നടത്തുന്ന ദമ്പതികളെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇയാൾ ആക്രമിച്ചത്. രാവിലെ കടയിലെത്തിയ വിവേക് തന്റെ കൈവശമുണ്ടായിരുന്ന 1310 ഗ്രാം കഞ്ചാവ് കടയിലെ ത്രാസിൽ തൂക്കിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ വൈകിട്ട് വന്ന് ആക്രമണം നടത്തുകയായിരുന്നു.
ഇൻസ്പെക്ടർ ടി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ്, എൽദോസ്, എ.എസ്. ഐ രതി എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക