India

മസ്ജിദിൽ നിസ്ക്കരിക്കാനെത്തിയയാൾ മോഷണം നടത്തി സ്ഥലം വിട്ടു

Published by

ലക്നൗ : നിസ്ക്കരിക്കാനെത്തിയയാൾ മസ്ജിദിൽ മോഷണം നടത്തിയതായി പരാതി. ഉത്തർപ്രദേശിലെ മീററ്റിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പ്രദേശത്തെ ചെയർമാൻസ് ലെയ്‌നിലുള്ള പള്ളിയിലാണ് മോഷണം നടന്നത് . മോഷണത്തിന്റെ ദൃശ്യങ്ങൾ മസ്ജിദിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

അതിൽ കള്ളൻ ബാഗിൽ സാധനങ്ങൾ കൊണ്ടുപോകുന്നതും കാണാം. മോഷണത്തിന് മുമ്പ്, ഇയാൾ മസ്ജിദിൽ നിസ്ക്കരിക്കുകയും ചെയ്തിരുന്നു. വിശ്വാസികൾ പോയതിനുശേഷം പള്ളിയിലെ ഇമാം പരിസരം പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഫജ്ർ നിസ്കാരത്തിനായി ഇയാൾ പള്ളിയിൽ എത്തിയത് . മറ്റുള്ളവർക്കൊപ്പം നിസ്ക്കരിച്ച ഇയാൾ ആളുകൾ എല്ലാവരും പോയികഴിഞ്ഞപ്പോൾ പള്ളിയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഇലക്ട്രോണിക് വസ്തുക്കൾ ഒരു ബാഗിലാക്കി സ്ഥലം വിടുകയായിരുന്നു.പള്ളിയിലെ ഇമാം ഷാൻ മുഹമ്മദ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by