പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസ ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങി 13 കാരി. രാഖി ധാക്രെ എന്ന പെൺകുട്ടിയാണ് ലൗകികസുഖങ്ങൾ ഉപേക്ഷിച്ച് ആത്മീയപാത തെരഞ്ഞെടുത്തിരിക്കുന്നത് . പതിനൊന്നാം വയസിലാണ് രാഖി ഗുരുദീക്ഷ സ്വീകരിച്ചത്. തുടർന്ന് പേര് ഗൗരി ഗിരി എന്നാക്കി മാറ്റി.
ഗുരു മഹന്ത് കൗശൽ ഗിരി മഹാരാജിനൊപ്പം ജീവിക്കാനായിരുന്നു പിന്നീടുള്ള തീരുമാനം.ആഗ്ര നിവാസിയും, തുകൽ വ്യാപാരിയുമായ ദിനേശ് സിംഗ് താക്കറെയുടെ മകളാണ് ഗൗരി ഗിരി . ചെറുപ്പം മുതലേ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ചേരണമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിലും പിന്നീട് മഹാകുംഭമേളയിൽ എത്തിയതോടെ തീരുമാനം മാറുകയായിരുന്നു.
സന്യാസിയാകാനുള്ള ആഗ്രഹം കുട്ടിക്കാലത്ത് തന്നെ ഉണ്ടായതായി ഗൗരി ഗിരി പറഞ്ഞു. എന്നാൽ അന്ന് തന്റെ പ്രായം കണക്കിലെടുത്ത് വീട്ടുകാർ ഇത് കാര്യമാക്കിയില്ല. എന്നാൽ തനികൊപ്പം മനസിലെ ആഗ്രഹവും വളർന്നു.
ഗുരുവായ മഹന്ത് കൗശൽ ഗിരിയും ആദ്യം വിയോജിപ്പ് പറഞ്ഞിരുന്നു. “ഒരു സന്യാസിയുടെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ് . അത്തരമൊരു തീരുമാനത്തിലൂടെ ഉണ്ടാകുന്ന ഉത്തരവാദിത്തവും ബുദ്ധിമുട്ടുകളും അദ്ദേഹം പറഞ്ഞു.പുനർവിചിന്തനം നടത്താനുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും ഉണ്ടായിട്ടും, ഒരു സന്യാസിയാകണം എന്ന ചിന്തയിൽ താൻ ഉറച്ചു നിന്നതായും ഗൗരി ഗിരി പറഞ്ഞു.
‘ ഇന്ത്യയിൽ, എല്ലാവർക്കും അവരവരുടെ പാത തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സന്യാസിയാകുക എന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ അതിനായി ആരെങ്കിലും ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെങ്കിൽ, അവരെ ആ വഴി പിന്തുടരാൻ അനുവദിക്കണം.”- മഹന്ത് കൗശൽ ഗിരി പറഞ്ഞു.
12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ആഘോഷിക്കുന്ന മഹത്തായ മഹാ കുംഭമേളയ്‌ക്കിടെയാണ് ഗൗരി സന്യാസി ദീക്ഷ സ്വീകരിക്കുന്നത് . തുടർന്ന് 12 വർഷം കഠിനമായ തപസ് , അഖാരയിൽ താമസിച്ച് ഗുരുകുലപാരമ്പര്യമനുസരിച്ച് വിദ്യാഭ്യാസം എന്നിവ ഉണ്ടാകും . ഇക്കാലം കൊണ്ട് വേദങ്ങളിലും ഉപനിഷത്തുകളിലും മതഗ്രന്ഥങ്ങളിലും പ്രാവീണ്യം നേടും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: