കൊച്ചി: വാളയാർ കേസിൽ പെൺകുട്ടികളുടെ അച്ഛനെയും അമ്മയേയും പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കുറ്റപത്രം. ആറു കേസുകളിലാണ് സിബിഐ അനുബന്ധ കുറ്റപത്രംസമർപ്പിച്ചത്.
പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. നിലവിൽ മൂന്ന് പ്രതികളാണ് കേസിലുള്ളത്. പീഡന വിവരം അറിഞ്ഞിട്ടും അത് പോലീസിനെ അറിയിച്ചില്ലെന്നാണ് രക്ഷിതാക്കൾക്കെതിരെയുള്ള കുറ്റം. പ്രതികൾ പീഡിപ്പിച്ചിരുന്നുവെന്ന് ഞങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം നടത്തിയ പരിശോധനയ്‌ക്കുടുവിലാണ് ഇരുവരെയും പ്രതിചേർത്തത്.
വാളയാറിലെ പെൺകുട്ടികളെ നിരന്തരം പീഡിപ്പിക്കപ്പെട്ടുവെന്ന് അറിഞ്ഞിട്ടും മാതാപിതാക്കൾ തടയാൻ ശ്രമിച്ചില്ലെന്നും നിയമ നടപടികൾക്ക് മുതിർന്നില്ലെന്നും സിബിഐ വ്യക്തമാക്കി. ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: