ലക്നൗ : ഉത്തർപ്രദേശിൽ ഹിന്ദു നാമധേയത്തിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തന്ന പരാതിയിൽ ആം ആദ്മി പാർട്ടി നേതാവ് അറസ്റ്റിൽ. സുൽത്താൻപൂർ ജില്ലയിലെ ജയ്സിംഗ്പൂർ കോട്‌വാലി പ്രദേശത്തെ ഒരു ഹിന്ദു പെൺകുട്ടി നൽകിയ പരാതിയെ തുടർന്ന് എഎപി മുൻ ജില്ലാ പ്രസിഡന്റ് മഹ്മൂദ് ഖാൻ ആണ് അറസ്റ്റിലായത്.
സോനു എന്ന് പരിചയപ്പെടുത്തി മഹ്മൂദ് ഖാൻ തന്നോട് സൗഹൃദം സ്ഥാപിച്ചുവെന്നും വിശ്വാസം നേടിയെടുത്ത് ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഇര പരാതിയിൽ പറയുന്നു. ഏകദേശം 15 മാസം മുമ്പ് മഹ്മൂദ് ഖാൻ തന്റെ പേര് സോനു എന്ന് പറഞ്ഞ് തന്നോട് സൗഹൃദം സ്ഥാപിച്ചതായി ഇര പറഞ്ഞു. ഓഗസ്റ്റ് 20 ന് കളക്ടറേറ്റിൽ വെച്ച് പ്രതിയെ കണ്ടുമുട്ടി. അവിടെ നിന്ന് നഗരത്തിലെ ഒരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മഹ്മൂദ് ഖാൻ ബലാത്സംഗം ചെയ്യുകയും തന്റെ വീഡിയോ പകർത്തുകയും ചെയ്തു.
ഇതിനുശേഷം വീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദ്ദത്തിലാക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇതിനു പുറമേ ആം ആദ്മി പാർട്ടി നേതാവ് തന്നെ മാംസം കഴിക്കാൻ നിർബന്ധിച്ചതായും മറ്റുള്ളവരെ വിളിച്ച് ഇസ്ലാമിലേക്ക് മതം മാറ്റാൻ ശ്രമിച്ചതായും ഇര പോലീസിനോട് പറഞ്ഞു.
പ്രതിയായ ആം ആദ്മി നേതാവിന്റെ മുറിയിൽ തടവിലാക്കപ്പെട്ടപ്പോൾ തനിക്ക് ഏറെ ക്രൂരതകൾ നേരിടേണ്ടിവന്നുവെന്നും കഴിഞ്ഞ നവംബർ 25 നാണ് മഹ്മൂദ് ഖാന്റെ തടവിൽ നിന്നും തനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു. എന്നാൽ പിന്നീട് ജനുവരി 5 ഞായറാഴ്ച പ്രതി തന്നെ വീണ്ടും വിളിക്കാൻ ശ്രമിച്ചു. തുടർന്ന് വിസമ്മതിച്ചപ്പോൾ അയാൾ മർദ്ദിക്കുകയും ലഹരി കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് ഇരയുടെ പരാതിയിൽ കോട്വാലി നഗർ പോലീസ് മഹ്മൂദ് ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, ബ്ലാക്ക് മെയിലിംഗ്, മതപരിവർത്തനം എന്നീ വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ഇൻ ചാർജ് നരദ്മുനി സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: