ലഖ്നൗ: മഹാകുംഭമേളയ്‌ക്ക് ഭക്തരെയും തീര്‍ത്ഥാടകരെയും എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുക്കിയിരിക്കുന്നത് 13000 ട്രെയിനുകള്‍. ഇതില്‍ 10,000 എണ്ണം സാധാരണ ട്രെയിനുകളാണെങ്കില്‍ 3000 ഓളം സ്പെഷ്യല്‍ ട്രെയിനുകളാണ്.
ജനവരി 13ന് ആരംഭിക്കുന്ന മഹാകുംഭമേള സമാപിക്കുന്നത് ഫെബ്രുവരി 26നാണ്. കുംഭമേള സമാപിച്ചശേഷമുള്ള രണ്ട് ദിവസങ്ങളിലും മടക്കയാത്ര സുഗമമാക്കുന്നതിന് സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടായിരിക്കും.
ദീര്‍ഘദൂര മഹാകുംഭമേള സ്പെഷ്യല്‍ ട്രെയിനുകള്‍ 700 എണ്ണം ഉണ്ടാകും. ഹ്രസ്വദൂര സ്പെഷ്യല്‍ മേളാ ട്രെയിനുകള്‍ (ഏകദേശം 200 മുതല്‍ 300 കിലോമീറ്റര്‍ വരെയുള്ള ദൂരം ഓടുന്നവ) 1800 എണ്ണം കാണും. അതുപോലെ ചിത്രകൂട്, ബനാറസ്, അയോധ്യ, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ പോകുന്ന ഒരു റിംഗ് റെയില്‍ സര്‍വ്വീസും റെയില്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: