ന്യുദെൽഹി:നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ദെൽഹിയിൽ ആം ആദ്മി പാർട്ടിയാണ് ഞങ്ങളുടെ എതിരാളിയെന്ന പ്രമുഖ കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹലോട്ടിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ. ഗെഹലോട്ടിന്റെ പരാമർശം ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് – ബിജെപി രഹസ്യ സഹകരണം പുറത്ത് കൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു. ദെൽഹിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ദെൽഹി മുൻ മുഖ്യമന്ത്രി പറഞ്ഞു.
ദെൽഹിയിലെ തങ്ങളുടെ എതിരാളി എഎപിയാണെന്നും അവർ വിജയിക്കുമെന്ന തെറ്റിദ്ധാരണ പരത്തുകയാണെന്നും അശോക് ഗെഹലോട്ട് പറയുന്നു.
കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയാണെന്ന് ദെൽഹിയിലെ ജനങ്ങൾ വിശ്വസിച്ചിരുന്ന കാര്യം ശരിയാണെന്ന് കോൺഗ്രസ് നേതാവിന്റെ അഭിപ്രായം തെളിയിച്ചരിക്കുന്നു. കെജ്രിവാൾ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: