തിരുപ്പതി: തിരുപ്പതിയിലെ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മരിച്ചതില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശിനിയാണ്.മല്ലികയെമന്നാണ് ഇവരുടെ പേരെന്നാണ് റിപ്പോര്‍ട്ട്.
വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. മറ്റന്നാളാണ് വൈകുണ്ഠ ഏകാദശി.
പരിക്കേറ്റ ചിലരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടോക്കണ്‍ വിതരണ കേന്ദ്രങ്ങളിലെ ക്യൂവില്‍ പ്രവേശിക്കുന്നതിനിടെ ഭക്തര്‍ പരസ്പരം തള്ളിയതാണ് തിക്കിലും തിരക്കിലും കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: