തിരുവനന്തപുരം: ഗവണ്മെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സര്‍വിസ് കമീഷന്/ അഡ്വക്കറ്റ് ജനറല്‍ ഓഫിസ് (എറണാകുളം)/ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/ വിജിലന്‍സ് ട്രൈബൂണല്‍/ എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് ഓഫിസ് / വകുപ്പുകളില്‍ അസിസ്റ്റന്റ് / ഓഡിറ്റര്‍ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് പബ്ലിക് സര്‍വിസ് കമീഷന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം 2024 ഡിസംബര്‍ 31ലെ ഗസറ്റിലും www.keralapsc.gov.in/notificationലും ലഭ്യമാണ്. ശമ്പളനിരക്ക് 39,300-83,000 രൂപ. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. റാങ്ക് ലിസ്റ്റിന് മൂന്നു വര്‍ഷംവരെ പ്രാബല്യമുണ്ടായിരിക്കും.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം. പ്രായപരിധി 18-36 വയസ്സ്. മറ്റ് പിന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്കും (ഒ.ബി.സി) പട്ടികജാതി/ വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.അപേക്ഷാ ഫീസില്ല. ഔദ്യോഗിക വെബ് സൈറ്റില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ യൂസര്‍ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്വന്തം പ്രൊഫൈലില്‍ ഓണ്‍ലൈനായി ജനുവരി 29 വരെ അപേക്ഷ സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: