ആലപ്പുഴ: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു.
തുറവൂര്‍ ക്ഷേത്രത്തിനു സമീപം ഓലിക്കര ഇല്ലത്ത് വാസുദേവന്‍ (വേണു), ഭാര്യ യാമിനി (റിട്ട. പ്രൊഫസര്‍) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു വാസുദേവന്‍. ഇരുവരും റിട്ടയര്‍ ചെയ്ത ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്കു താമസം മാറ്റിയ ഇരുവരും മകള്‍ സ്വാതിയെയും ഭര്‍ത്താവ് ഹിമാന്‍ഷുവിനെയും അമേരിക്കയിലേക്ക് യാത്രയാക്കാനാണ് വീണ്ടും ഡല്‍ഹിയിലേക്കു പോയത്. ഇതിനുശേഷം മടങ്ങുന്നതിനിടെ ഇവരുടെ കാര്‍ മിതാപൂരില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവറും മരിച്ചു. ഏഴിനായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: