തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ തിളങ്ങി താരങ്ങളായ ആസിഫ് അലിയും ടൊവീനോ തോമസും.
ഒരു യുവജനോത്സവത്തില്‍ കസേര പിടിച്ചിട്ട് പോലും താന്‍ ഭാഗമായിട്ടില്ലെന്ന് നടന് ആസിഫ് അലി സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ സദസിനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ഈ വേദിയില്‍ എത്താനായത് സിനിമ കാരണമാണ്. ഇവിടെ നില്ക്കുമ്പോള് വളരെയധികം അഭിമാനം തോന്നുന്നു.
കലയെ കൈവിടരുതെന്ന് കുട്ടികളോട് താരം പറഞ്ഞു.ജീവിത വഴിയില്‍ കൈവശമുളള കലയെയും ഒപ്പം കൂട്ടണം. കലോത്സത്തില്‍ വിജയികളായ തൃശൂര്‍ ജില്ലയിലെ കുട്ടികള്‍ക്ക് പുതിയ ചിത്രത്തിന്റെ സൗജന്യ ടിക്കറ്റും നല്‍കുമെന്ന് ആസിഫ് അലി പറഞ്ഞു.
അതേസമയം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാന്‍ ജീവിതകാലം മുഴുവന്‍ കലയെ കൈവിടാതെ നിര്‍ത്തണമെന്ന് ടൊവീനോ തോമസ് പറഞ്ഞു.
ഭാവിയുടെ വാഗ്ദാനങ്ങളായി ഈ കുട്ടികള്‍ വളരുന്നു എന്നത് അഭിമാനവും പ്രതീക്ഷയുമാണ്.കല മനുഷ്യരെ തമ്മില്‍ തല്ലിക്കില്ല. സംഘാടകര്‍, വിദ്യാഭ്യാസ വകുപ്പും,മറ്റ് കമ്മിറ്റികളും വിജയികളും എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും താരം പറഞ്ഞു.നൂലിഴ വ്യത്യാസത്തിലാണ് പലരും പരാജയപ്പെട്ടതെന്നും അതിനാല്‍ പരാജയപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് ടോവിനോ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: