ശ്രീനഗർ : പാകിസ്ഥാനിൽ നിന്ന് കടത്തിയ മയക്കുമരുന്ന് പിടികൂടി ശ്രീനഗർ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് മയക്കുമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എട്ട് കിലോഗ്രാം ഹെറോയിനും കണ്ടെടുത്തു.
ബർതാന ക്രോസിംഗിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം പോലീസ് തടയുകയായിരുന്നു. വാഹനം വിശദമായി പരിശോധിച്ചപ്പോൾ ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആറ് കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയതായി ശ്രീനഗർ സീനിയർ പോലീസ് സൂപ്രണ്ട് ഇംതിയാസ് ഹുസൈൻ പറഞ്ഞു.
കുപ്‌വാരയിലെ ദിൽദാർ താങ്‌ദാർ സ്വദേശിയായ അനസ് അജാസ് അവാൻ, കുപ്‌വാരയിലെ താങ്‌ദാറിലെ ചന്നിപ്പോരയിൽ താമസിക്കുന്ന സാഹിദ് അഹമ്മദ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നും കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച വാഹനവും തെളിവായി പിടിച്ചെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമത്തിലെ 8/21, 29 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമായാണ് പാകിസ്ഥാനിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: