World

ഇതിലും വലിയ നാണക്കേട് സ്വപ്നങ്ങളിൽ മാത്രം ! ജസ്റ്റിൻ ട്രൂഡോയുടെ രാജി കനേഡിയൻ ഫുഡ് ജോയിൻ്റ് ആഘോഷിച്ചത് രണ്ട് ഡോളറിന് ബർഗർ കൊടുത്ത്

തിങ്കളാഴ്ചയാണ് ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലിബറൽ പാർട്ടി നേതാവ് സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചത്

Published by

ഒൻ്റാറിയോ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വച്ചത് ആഘോഷമാക്കി ലാംഗ്‌ലിയിലെ ഒരു ഫുഡ് ജോയിൻ്റ് ബേക്കറി. പ്രധാനമന്ത്രി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ബേക്കറി രണ്ട് ഡോളറിന് ബർഗറുകൾ വാഗ്ദാനം ചെയ്യുന്നതായിട്ടാണ് റിപ്പോർട്ട്.

ബർഗറിന്റെ ഓഫർ തങ്ങളുടെ ഓൺലൈനിൽ അവർ ചിത്രങ്ങൾ അടക്കം പങ്കിട്ടു. “Grill & Chill TRUDEAU RESIGNATION SPECIAL $2 BURGERS Drive-thru.” എന്നാണ് അവർ പോസ്റ്റിൽ കുറിച്ചത്.

തിങ്കളാഴ്ചയാണ് ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലിബറൽ പാർട്ടി നേതാവ് സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചത്. ലിബറൽ പാർട്ടിക്കെതിരെ ജനങ്ങളുടെ അതൃപ്തി ഉയരുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം ട്രൂഡോ കൈക്കൊണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by