India

ജനറേഷന്‍ ബീറ്റ… ഭാരതത്തിലെ ആദ്യ കുട്ടി മിസോറാമില്‍

Published by

ഐസ്വാള്‍: 2025ല്‍ ഭാരതത്തിലെ ആദ്യ പിറവി മിസോറാമില്‍. ജനറേഷന്‍ ബീറ്റ എന്ന് വിശേഷണത്തിനര്‍ഹമായ ഭാരതത്തിലെ ആദ്യകുട്ടിയാണിത്. 2025നും 2035നും ഇടയില്‍ ജനിക്കുന്ന കുട്ടികളെയാണ് ജനറേഷന്‍ ബീറ്റ എന്നു പറയുന്നത്.

ഡര്‍ട്ട്ലാങ്ങിലെ സിനഡ് ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. ഫ്രാങ്കി റെമ്രു അത്തിക സാഡെങ് എന്നാണ് കുഞ്ഞിന്റെ പേര്. ജനുവരി ഒന്നിന് പുലര്‍ച്ചെ 12.03നായിരുന്നു ഫ്രാങ്കിയുടെ ജനനം. 2025ല്‍ ആദ്യം ജനിച്ച കുട്ടി എന്നതിന് പുറമേ ഭാരതത്തിലെ ഈ തലമുറയിപ്പെട്ട ആദ്യ അംഗമാണ് ഫ്രാങ്കി.

ലോകത്ത് ആദ്യമായി ജനറേഷന്‍ ബീറ്റ കുട്ടി പിറന്നത് ഓസ്‌ട്രേലിയയിലാണ്. ഇതോടെ ജനറേഷന്‍ ബീറ്റയിലെ മുതിര്‍ന്ന അംഗമായിരിക്കുകയാണ് റെമി എന്ന് പേരിട്ടിരിക്കുന്ന പെണ്‍കുഞ്ഞ്. പ്രതീക്ഷിച്ചിരുന്നതിലും രണ്ടാഴ്ച മുന്‍പേ ആണ് റെമിയുടെ ജനനം.

2035ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനത്തോളം ജനറേഷന്‍ ബീറ്റയില്‍ ഉള്‍പ്പെട്ടവരാകും. മുന്‍ തലമുറയേക്കാള്‍ ആയുസ് കൂടുതലുള്ളവര്‍ ജനിക്കുന്ന തലമുറയാകും ഇതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by