പഞ്ചാബ്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഐ ലീഗ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും. ഗോകുലം കേരള എഫ്സി എവേ മത്സരത്തില്‍ ഇന്ന് ദല്‍ഹിയുമായി ഏറ്റുമുട്ടും. നിലവില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഗോകുലം. ഒടുവലത്തെ മത്സരത്തില്‍ ഹോം മൈതാനത്ത് രാജസ്ഥാന് എഫ്.സിയോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു.
എവേ മത്സരത്തില്‍ ജയിച്ചു കയറി ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന പ്രധാന ലക്ഷ്യവുമായിട്ടാണ് മലബാറിയന്‍സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഗോകുലം ഇതുവരെ ആറു മത്സരങ്ങളാണ് സീസണില്‍ കളിച്ചത്. അതില്‍ ഒന്നില്‍ ജയിക്കുകയും നാല് മത്സരം സമനിലയില്‍ കലാശിക്കുകയും തചെയ്തു. എന്നാല്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് തോറ്റത്. ശക്തമായ പ്രതിരോധം ഉണ്ടെങ്കിലും മുന്നേറ്റത്തില്‍ ഗോളുകള്‍ നേടാനാവാതെ വരുന്നത് ടീമിനെ വിജയത്തില്‍ നിന്നകറ്റുന്നു.
ഗോള്‍ വരള്‍ച്ചക്ക് പരിഹാരം കാണാന്‍ പുതിയ തന്ത്രവുമായിട്ടാണ് ഇന്ന് ദല്‍ഹിക്കെതിരെ ഇറങ്ങുന്നത്.ല്‍ഹിയെ നേരിടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ടീം കഠിന പരിശീലനത്തിയിലായിരുന്നു. പ്രധാന പോരായ്മകളെല്ലാം കണ്ടെത്തി പരിഹാരം ചെയ്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ മൂന്ന് പോയിന്റാണ് ടീമിന്റെ ലക്ഷ്യം. നിലവില്‍ താരങ്ങളെല്ലാം പൂര്‍ണ ഫിറ്റാണെന്നതിനാല്‍ ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം- പരിശീലകന് അന്റോണിയോ റുവേഡ വ്യക്തമാക്കി.
പട്ടികയില്‍ ഗോകുലത്തെക്കാള്‍ ഒരുപടി മുന്നില്‍ ആറാം സ്ഥാനത്താണ് ദല്‍ഹി. അവര്‍ ശക്തരാണെങ്കിലും ഗോകുലം മുന്നേറ്റത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചിറങ്ങുമ്പോള് മത്സരം കടുപ്പമേറിയതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: