സൂറത്ത്: ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍വേട്ട. മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്.
സീനിയര്‍ പുരുഷന്‍മാരുടെ പൊമ്മല്‍ ഹോര്‍സില്‍ ഹരികൃഷ്ണന്‍ ജെ.എസ്. സ്വര്‍ണം നേടിക്കൊണ്ട് ദേശീയ ഗെയിംസിന് യോഗ്യതയും സ്വന്തമാക്കി. ജൂനിയര്‍ പൊമ്മല്‍ ഹോര്‍സില്‍ മിധുന്‍ വി.നായര്‍ സ്വര്‍ണം കരസ്ഥമാക്കി. 12.267 പോയിന്റ് നേടിയാണ് സ്വര്‍ണനേട്ടം. സീനിയര്‍ പുരുഷന്‍മാരുടെ ടംമ്പിളിങില്‍ മുഹമ്മദ് നിബ്രാസ് ഹക്ക് സ്വര്‍ണം നേടി. സീനിയര്‍ വനിതകളുടെ ആര്‍ട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സില്‍ അമാനി ദില്‍ഷാദ് വെള്ളി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: