ചണ്ഡീഗഢ്: ബഹദൂര്‍ സിങ് സാഗൂ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ(എഎഫ്ഐ)യുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ (2002) ഭാരതത്തിനായി ഷോട്ട്പുട്ടില്‍ മെഡല്‍ നേടിയ താരമാണ് ബഹദൂര്‍ സിങ്. ഇന്നലെ നടന്ന ചടങ്ങില്‍ എഎഫ്ഐ ജനറല്‍ സെക്രട്ടറിയായി സന്ദീപ് മെഹ്തയും ട്രഷറര്‍ ആയി ബി.ഇ. സ്റ്റാന്‍ലിയും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത നാല് വര്‍ഷത്തേക്കാണ്(2025-2029) പുതിയ ഭരണ സമിതിയുടെ കാലാവധി.
നിലവിലെ എഎഫ്ഐ അദില്ലെ സുമരിവാലെയുടെ അധ്യക്ഷതയിലാണ് ഇന്നലെ ചണ്ഡീഗഢിലെ ഓഫീസില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നത്. നടപടിക്രമങ്ങളെല്ലാം സുതാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അദില്ലെ സുമരിവാല അധ്യക്ഷപദവി ഒഴിയുന്നത്. അദ്ദേഹത്തിന്റെ കാലവേളയില്‍ അത്ലറ്റിക്സില് ഭാരത താരങ്ങള്‍ വലിയ പുരോഗതിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ബഹദൂര്‍ സിങ് പറഞ്ഞു. അങ്ങനെയുള്ള അദ്ദേഹത്തന്റെ പിന്തുടര്ച്ചക്കാരനായി വരുമ്പോള്‍ മുന്നോട്ട് നല്ലരീതിയില്‍ നയിക്കാനുള്ള ഉത്തരവാദിത്തം തനിക്കുണെന്ന് ബഹദൂര്‍ സിങ് പറഞ്ഞു. കഴിഞ്ഞ ദശകത്തിലെ കുറ്റമറ്റ ആസൂത്രണം ഇന്ത്യന്‍ അത്ലറ്റിക്സിനെ ആഗോള അത്ലറ്റിക്സില് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തമാക്കിയെന്ന് ലോക അത്ലറ്റിക്സിന്റെ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ കൂടായായ സുമാരിവാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: