ഭാവ് നഗര്‍ (ഗുജറാത്ത്): സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്നലെ മൂന്നാമത്തെ മത്സരത്തിനിറങ്ങിയ കേരളം തമിഴ്‌നാടിനെ തോല്‍പ്പിച്ച(71-52)തോടെയാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
അതേ സമയം കേരള പുരുഷ ടീമിന് ഇന്നലെ തിരിച്ചടി നേരിട്ടു. രാജസ്ഥാനാണ് കേരളത്തെ തോല്‍പ്പിച്ചത്(82-70). ഗുജറാത്ത് ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന 74-ാമത് സീനിയര്‍ ദേശീയ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഗുജറാത്തിലെ സിദ്സാര്‍ സ്പോര്‍ട്സ് കോംപ്ലക്സിലാണ് നടന്നുവരുന്നത്. കേരള വനിതാ ടീമിനായി ഇന്നലെ 25 പോയിന്റ് നേടിയ ശ്രീകലയ്‌ക്ക് 16 പോയിന്റുമായി ജയലക്ഷ്മിയും 15 പോയിന്റ് നേടിയ സൂസന്‍ ഫ്ളോറാനിനയും മികച്ച പിന്തുണ നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: