ഉന്നാവോ : മഹാകുംഭത്തെക്കുറിച്ചുള്ള പരാമർശത്തിൽ അഖിലേന്ത്യാ മുസ്ലീം ജമാത്ത് (എഐഎംജെ) പ്രസിഡൻ്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ലോകത്തിലെ ഏറ്റവും വലിയ ഉത്സവം കണ്ടതിന് ശേഷം ഇക്കൂട്ടർ ആശയക്കുഴപ്പത്തിലായിരിക്കുകയാണന്ന് അദ്ദേഹം പരിഹസിച്ചു.
“ചില ആളുകൾ ആശയക്കുഴപ്പത്തിലായിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി 40-50 കോടി ആളുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രയാഗ്‌രാജിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മേള അവരെ വലച്ചു, ഇത് അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്താൻ അവരെ പ്രേരിപ്പിച്ചു,” -സാക്ഷി മഹാരാജ് പറഞ്ഞു.
ടെൻ്റുകളും ഷാമിയാനകളും സ്ഥാപിച്ച ഭൂമി വഖഫിൻ്റേതാണെന്ന് നേരത്തെ എക്‌സിലൊരു പോസ്റ്റിൽ മൗലാന ഷഹാബുദ്ദീൻ റസ്‌വി ബറേൽവി പറഞ്ഞിരുന്നു. കുംഭമേളയ്‌ക്കുള്ള ഒരുക്കങ്ങൾ നടക്കുന്ന 54 ബിഗാസ് ഭൂമി വഖഫിൻ്റേതാണെന്നും ഷഹാബുദ്ദീൻ റസ്‌വി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് സാക്ഷി മഹാരാജ് രംഗത്തെത്തിയത്.
അതേ സമയം രാജ്യത്തെ ചില തീവ്ര മുസ്ലീങ്ങൾ പരിസ്ഥിതിയെ തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തിയിരുന്നു. ഇസ്‌ലാം സ്ഥാപിതമാകുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് കുംഭം സംഘടിപ്പിച്ചിരുന്നു. കുംഭത്തിന് മുമ്പ് ഇസ്ലാം ഇല്ലായിരുന്നെങ്കിൽ, കുംഭത്തിന് മുമ്പ് എങ്ങനെ വഖഫ് നിലനിന്നിരുന്നു എന്നും സിംഗ് ചോദിച്ചു.
മഹാകുംഭമേള ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ ആണ് സംഘടിപ്പിക്കുന്നത്. വൻ ഭക്തജനത്തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതേ സമയം അപകടങ്ങൾ തടയാൻ ജില്ലാ ഭരണകൂടം സുരക്ഷ ഉറപ്പാക്കാൻ സുപ്രധാന നടപടികൾ സ്വീകരിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: