കൊളംബോ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷത്തിനുള്ളിൽ ശ്രീലങ്ക സന്ദർശിക്കുമെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ചൊവ്വാഴ്ച അറിയിച്ചു. അതേ സമയം തീയതികൾ ഇരുപക്ഷവും ഇതുവരെ തീരുമാനിച്ചിട്ടില്ല. സന്ദർശനത്തിന് അനുയോജ്യമായ സമയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളുമെന്നാണ് റിപ്പോർട്ട്.
പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ഡിസംബർ പകുതിയോടെ ന്യൂദൽഹിയിൽ നടത്തിയ ദ്വിദിന സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിക്ക് ക്ഷണം നൽകിയിരുന്നുവെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝാ പറഞ്ഞു.
നേരത്തെ സെപ്റ്റംബറിൽ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ദിസനായകെ തന്റെ ആദ്യ വിദേശ യാത്ര നടത്തിയത് ഇന്ത്യയിലേക്കായിരുന്നു. അതേ സമയം ദിസനായകെ ചുമതലയേറ്റയുടൻ കൊളംബോ സന്ദർശിക്കുന്ന ആദ്യത്തെ വിദേശ പ്രമുഖനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ മാറിയിരുന്നു.
നേരത്തെ 2015 നും 2017 നും ഇടയിൽ രണ്ട് തവണയാണ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: