Kerala

കുന്തീദേവിയോട് ഉപമിച്ചതില്‍ മോശമായ കാര്യമില്ലെന്ന് ബോബി ചെമ്മണ്ണൂര്‍

ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്

Published by

കൊച്ചി: ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് താന്‍ ഉപമിച്ചിരുന്നുവെന്നും അതില്‍ മോശമായ കാര്യമൊന്നുമില്ലെന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍.കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

തെറ്റിദ്ധരിച്ചായിരിക്കും പരാതി നല്‍കിയത്. മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ല. ഹണി റോസിന് വിഷമമുണ്ടായതില്‍ തനിക്കും വിഷമമുണ്ട്- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോള്‍ പരാതിയുമായി വരാന്‍ കാരണമെന്തെന്ന് അറിയില്ല.ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി നല്‍കിയത് എന്നറിയില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക