മലപ്പുറം: പി.വി അന്‍വര്‍ എം എല്‍ എ യുഡി എഫില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അന്‍വര്‍ ശിഷ്ടകാലം യു. ഡി എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്‍വറെ യുഡിഎഫില്‍ എടുക്കാമെന്ന നിലപാടാണ് മുസ്ളീം ലീഗ് സ്വീകരിച്ചത്. തുടര്‍ന്നാണ് അന്‍വറിന്റെ സന്ദര്‍ശനം. അന്‍വര്‍ വന്നു കണ്ടുവെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. അന്‍വര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ല. യുഡിഫിന് ഇനി അധികാരത്തില്‍ നിന്ന് മാറിനില്ക്കാന് കഴിയില്ല. ജയിക്കാന്‍ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് എല്ലാവരുടെയും അത്താണിയാണെന്ന് അന്‍വറും മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: