ന്യൂഡൽഹി : മഥുരയിൽ ക്ഷേത്രം തകർത്തതിന് തെളിവുകൾ ഉണ്ടെന്ന് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും കശ്മീർ സ്വദേശിനിയുമായ ഷെഹ്ല റാഷിദ് . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷെഹ്ല റാഷിദ് .
ക്ഷേത്ര-മസ്ജിദ് തർക്കങ്ങൾ എവിടെയെങ്കിലും ചെന്ന് അവസാനിക്കണം . ക്ഷേത്രങ്ങൾ തേടി 40,000 മസ്ജിദുകൾ കുഴിക്കാൻ കഴിയില്ല . അല്ലാത്തപക്ഷം ആഭ്യന്തരയുദ്ധം ഉണ്ടാകും. കാരണം നമ്മൾ വികസിത ഇന്ത്യയിലേക്കാണ് നോക്കേണ്ടത്.നമുക്ക് അനുരഞ്ജനം ആവശ്യമാണ്, മഥുരയിലേതു പോലെ നാശത്തിന്റെ ശക്തമായ തെളിവുകൾ എവിടെയുണ്ടെങ്കിലും നമുക്കത് അംഗീകരിക്കാം.
തർക്കസ്ഥലത്ത് നമസ്‌കരിക്കുന്നത് വാജിബല്ല. മുസ്ലീങ്ങൾ തർക്കസ്ഥലം ഹിന്ദുക്കൾക്ക് കൈമാറണം. അല്ലെങ്കിൽ പ്രദേശവാസികൾ ക്ഷേത്രവും പള്ളിയും ഉണ്ടെന്ന് തീരുമാനിച്ച് അതനുസരിച്ച് തങ്ങളുടെ ഭൂമി പകുതിയായി വിഭജിക്കണമെന്നും ഷെഹ്ല റാഷിദ് പറഞ്ഞു.
ഏറെ കാലം നരേന്ദ്രമോദിയുടെ കടുത്ത വിമർശകയായിരുന്ന ഷെഹ്ല പിന്നീട് മോദിയേയും കശ്മീരിൽ നടപ്പിലാക്കിയ നയങ്ങളേയും പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: