Kerala

ജന്മഭൂമി ഇംപാക്ട്: ട്രാൻസ്ഫർ ഓർഡർ അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗത്തെ എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

Published by

തിരുവനന്തപുരം: ട്രാൻസ്ഫർ ഓർഡർ കൈയിൽ കിട്ടിയിട്ടും പുതിയ സ്ഥലത്തേക്ക് പോകാതെ ലീവിൽ നിന്നുകൊണ്ട് തന്നെ സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗത്തെ എ. ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം കരമന സ്റ്റേഷനിൽ റൈറ്ററായി ഇരുന്ന കുപ്രസിദ്ധനായ ജില്ലാ കമ്മിറ്റി അംഗം സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ ജന്മഭൂമി ഓൺലൈൻ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ ഡിസിപി ഇടപെടുകയായിരുന്നു.

മറ്റു മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ട്രാൻസ്ഫർ ഓർഡർ മാനിച്ചു പുതിയ സ്ഥലത്തു ഡ്യൂട്ടിയിൽ ജോയിൻ ചെയ്തെങ്കിലും ഇദ്ദേഹം പുതിയ സ്ഥലത്തേക്ക് പോകാതെ ലീവിൽ നിന്നുകൊണ്ട് തന്നെ സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളെ ഔദ്യോഗികമായി സ്റ്റേഷനിൽ നിന്നും പാസ്പോർട്ട്‌ ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥർക്ക് പേടി ആണെന്നും സേനയിലെ അടക്കം പറച്ചിലുണ്ടായിരുന്നു.

സ്വജന പക്ഷപരമായി സ്റ്റേഷൻ ഡ്യൂട്ടി നിയന്ത്രണം, പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ ജാതി വേർതിരിവ് ഉണ്ടാക്കൽ, കൈകൂലി, ഗുണ്ടാ ബന്ധം, പെൺവാണിഭക്കാരാനായ ബന്ധുവുമായുള്ള ചങ്ങാത്തം, അങ്ങനെ പല തരത്തിലും സമൂഹത്തിൽ പ്രശ്നക്കാരായ ആളുകളുടെ ഉറ്റ തൊഴാനായിരുന്നു ഈ റൈറ്റർ. ജോലി ചെയ്യാതെ സദാ സമയവും സ്റ്റേഷന്റെ വിശ്രമ മുറിയിലും ഓഫീസിലും മദ്യപിച്ചാണ് കാണപ്പെടുന്നത്. കഷ്ടപ്പാടില്ലാത്ത ഡ്യൂട്ടി കിട്ടണമെങ്കിൽ എല്ലാ മാസവും പോലീസുകാർ ഇയാളെ വീട്ടിൽ പോയി കണ്ടു വണങ്ങി മീനും ഇറച്ചിയും മദ്യവും ഒക്കെ കാഴ്ച വയ്‌ക്കേണ്ട അവസ്ഥയാണ്. അല്ലാത്തവരെ അധിക ഡ്യൂട്ടി നൽകി ബുദ്ധിമുട്ടിപ്പിച്ച അവർ ലീവ് എടുത്തു പോകേണ്ടതോ, ട്രാൻസ്ഫർ വാങ്ങി പോകേണ്ടതോ ആയ അവസ്ഥയിൽ കൊണ്ട് എത്തിക്കാൻ ഈ മഹാന് പ്രതേക കഴിവാണ്.

പല ഐ.എസ്.എച്ച്.ഒ മാരും ഇയാളെ കൊണ്ട് പൊറുതിമുട്ടി മാറ്റിത്തരാനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ക്ക് അപേക്ഷ അയച്ചെങ്കിലും, ഇയാളുടെ കമ്മിഷണർ ഓഫീസിൽ ഉള്ള സ്വാധീനം കാരണം, ഒരു അപേക്ഷയും ഇതുവരെ കമ്മിഷണർ കണ്ടിട്ടില്ല. തങ്ങളുടെ ഗതികേട് എന്ന് ഒഴിഞ്ഞു പോകുമെന്ന് ഉള്ള പ്രാർത്ഥനയിലായിരുന്നു ആ സ്റ്റേഷനിലെ പാവപെട്ട പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by