തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക സമയത്ത് പ്രവേശനം അനുവദിക്കണമെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സമയത്ത് സ്ത്രീകൾക്ക് മാത്രമായി പ്രവേശനം അനുവദിക്കണം. ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുത്. രാജകൊട്ടാരത്തിലേതുൾപ്പെടെ ചെറുപ്പക്കാരായ സ്ത്രീകൾ ഒട്ടേറെത്തവണ ശബരിമല പ്രവേശനം നടത്തിയിട്ടുള്ളതാണ്.
ശബരിമല സ്ത്രീപ്രവേശനത്തിൽ ഇടത് സർക്കാരിന് തെറ്റു പറ്റിയിട്ടില്ല. ഇടത് സർക്കാരിന്റെ ശബരിമല നയം ഉൾക്കൊള്ളാൻ ജനസമൂഹം വളരാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമെന്നും സച്ചിദാനന്ദ പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾ ചുരിദാറിനു മുകളിൽ മുണ്ടുടുക്കണമെന്ന ആചാരം അന്ധവിശ്വാസമാണെന്നും സച്ചിദാനന്ദ പറഞ്ഞു. അതുകൊണ്ട് ഒരു പ്രത്യേക ഐശ്വര്യമോ അഭിവൃദ്ധിയോ ഭക്തജനങ്ങൾക്കുണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: