ന്യൂദെൽഹി:നേപ്പാൾ – ടിബറ്റ് അതിർത്തിക്ക് സമീപം വൻ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവ്വെ റിപ്പോർട്ട് ചെയ്തു. നേപ്പാൾ – ടിബറ്റ് അതിർത്തിക്കടുത്ത് ലോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കായി രാവിലെ 6.35നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ടിബറ്റൻ മേഖലയിൽ 36 പേരെങ്കിലും മരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 32 മരണം സ്ഥിരീകരിച്ചതായും 38 പേർക്ക് പരിക്കേറ്റതായും ചൈന വാർത്ത ഏജൻസി സിൻഹുവ അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇതിന്റെ പ്രകമ്പനം തലസ്ഥാന നഗരിയിലും ബിഹാർ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളിൽ കാഠ്മണ്ഡുവിന് കിഴക്ക് ഖുംബു ഹിമാനിക്കടുത്താണ് ലോബുഷെ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനത്ത് നിന്ന് ഏകദേശം 150 കിലോമീറ്ററും എവറസ്റ്റ് ബേസ് കേമ്പിന് തെക്ക് പടിഞ്ഞാറ് 8.5 കിലോമീറ്റർ അകലെയുമാണ് ലോബുഷെ സ്ഥിതി ചെയ്യുന്നത്. ഭൂചനത്തിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി ഇരുവരെ റിപ്പോട്ട് ചെയ്തിട്ടില്ല.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 28.86 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 87.51 ഡിഗ്രി കിഴക്ക് രേഖാംശത്തിലും 10 കിലോമീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പ്രഭവകേന്ദ്രം ടിബറ്റ് സ്വയംഭരണ പ്രദേശമായ നേപ്പാളിനടുത്തെ സിസാങ്ങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുലർച്ചെ രണ്ട് ഭൂകമ്പങൾ കൂടി ഈ മേഖലയിൽ ഉണ്ടായതായി എൻസിഎസ് ഡാറ്റ അനുസരിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: