പ്രവേശന വിജ്ഞാപനം www.iimtrichy.ac.in/dpm ല്‍
പ്രതിമാസം 35000 മുതല്‍ 40000 രൂപ വരെ സ്റ്റൈപന്റ്
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം), തിരുച്ചിറപ്പള്ളി 2025 ബാച്ച് മാനേജ്‌മെന്റ് പിഎച്ച്ഡി (മുഴുവന്‍ സമയ റസിഡന്‍ഷ്യല്‍) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.iimtrichy.ac.in/dpm ല്‍ ലഭിക്കും.
ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്, സ്ട്രാറ്റജി ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ഡിസിഷന്‍ സയന്‍സസ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് അനലിറ്റിക്‌സ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവ ഡോക്ടറല്‍ പ്രോഗ്രാമിലെ സ്‌പെഷ്യലൈസേഷനുകളാണ്.
പ്രവേശന യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ഡിസിപ്ലിനില്‍ മാസ്റ്റേഴ്‌സ് ബിരുദം/തത്തുല്യം (ഡിഗ്രി തലത്തിലും 60% മാര്‍ക്കുണ്ടണ്ടാകണം) (അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിരുദവും CA,CMA,ICWA 50% മാര്‍ക്കില്‍ കുറയാതെ യോഗ്യതയും അല്ലെങ്കില്‍ 60% മാര്‍ക്കോടെ നാല് വര്‍ഷം ബാച്ചിലേഴ്‌സ്/4-5 വര്‍ഷം ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം. (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 5% മാര്‍ക്കിളവുണ്ട്.)
ഐഐഎം-കാറ്റ് 2024 സ്‌കോര്‍ അല്ലെങ്കില്‍ പ്രാബല്യത്തിലുള്ള ഗേറ്റ്/ജിമാറ്റ്/ജിആര്‍ഇ സ്‌കോര്‍ അല്ലെങ്കില്‍ ഐഐഎംബി ടെസ്റ്റില്‍ യോഗ്യതനേടിയിരിക്കണം. അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ജനുവരി 31 നകം അപേക്ഷിക്കാം. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
സാമ്പത്തിക സഹായം: പ്രതിമാസ സ്റ്റൈപന്റ് 35000-40000 രൂപ. സ്റ്റാര്‍ട്ടപ്പ് ഗ്രാന്റ്-കമ്പ്യൂട്ടര്‍ ഹാര്‍ഡര്‍വെയര്‍ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിന് 50,000 രൂപ. കോണ്‍ഫറന്‍സ്-ഗ്രാന്റ്-3 ലക്ഷം രൂപ, കണ്ടിജന്‍സി ഗ്രാന്റ് പ്രതിവര്‍ഷം 30,000 രൂപ.
ഫീല്‍ഡ്‌വര്‍ക്ക്/റിസര്‍ച്ച് ഗ്രാന്റ് 50,000 രൂപ വരെ. ട്യൂഷന്‍ ഫീസും ഹോസ്റ്റല്‍ ചെലവുകളും ഒഴിവാക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: