തിരുവനന്തപുരം: ശബരിമലയിലേക്ക് പെണ്ണുങ്ങളെ കയറ്റാനുള്ള പിണറായിയുടെ നീക്കത്തെ തടഞ്ഞതിനാലാണ് പൂഞ്ഞാറില്‍ 28000 വോട്ടുകള്‍ കിട്ടി ജയിച്ച താന്‍ തോല്‍ക്കാന്‍ കാരണമായതെന്ന് പി.സി.ജോര്‍ജ്ജ്. ഈ നിലപാടിന്റെ പേരില്‍ ഈരാറ്റുപേട്ടയില്‍ ഏഴ് മഹല്ലില്‍ തന്നെ തോല്‍പിക്കണമെന്ന് പ്രസംഗിച്ചുവെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.
പി.സി.ജോര്‍ജ്ജ് ഹിന്ദുക്കളുടെ ആളാണ്. നമ്മുടെ ശത്രുവാണ്. എന്നൊക്കെയാണ് മഹല്ലുകളില്‍ പ്രസംഗിച്ചത്. മുസ്ലിങ്ങള്‍ അങ്ങിനെ ചിന്തിക്കാന്‍ പാടുണ്ടോ? ഞാന്‍ കണക്കെടുത്ത് പരിശോധിച്ചു നോക്കി. 27000 മുസ്ലിങ്ങളുടെ വോട്ടുകള്‍ കിട്ടിയിരുന്ന ആളാണ് താന്‍. പക്ഷെ ഞാന്‍ തോറ്റുപോയ കഴിഞ്ഞ ഇലക്ഷനില്‍ എനിക്ക് കിട്ടിയത് ആകെ 300 മുസ്ലിം വോട്ടുകളാണ്.-പി.സി ജോര്‍ജ്ജ് പറഞ്ഞു.
“ഇവിടുത്തെ നായരും ഈഴവരും ദളിതനും നസ്രാണിയും ഒന്നിച്ചാല്‍ ഇവരുടെ കളി നടക്കില്ല. അതോടെ പിണറായിയുടെ കളി നില്‍ക്കും. ഇവിടുത്തെ ഈഴവസമുദായത്തിലെ 60 ശതമാനവും പിണറായിക്കൊപ്പമാണ്. ഇനി പിണറായി അധികാരത്തില്‍ വന്നാല്‍ മുസ്ലീം ലീഗിന്റെ കഥ കഴിയും. ക്രിസ്ത്യാനികള്‍ എന്നത് ഇവിടെ വലിയ വിഭാഗമല്ല. വെറും 11 ശതമാനമേ ഉള്ളൂ. നായര്‍ സമുദായവും അത്ര വലിയ സമുദായമല്ല. പക്ഷെ ക്രിസ്ത്യാനിയും നായരും ഈഴവരും ദളിതരും ഒന്നിച്ചുനിന്നാല്‍ പിണറായിക്ക് രക്ഷയില്ല. “- പി.സി. ജോര്‍ജ്ജ് പറഞ്ഞു. ജനം ടിവി ചര്‍ച്ചയിലായിരുന്നു പി.സി. ജോര്‍ജ്ജിന്റെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: